national
രാജ്യത്ത് 43,733 പേർക്ക് കോവിഡ്, കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ; മരണം 930
ന്യൂഡൽഹി ∙ രാജ്യത്ത് 43,733 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചത്തേക്കാൾ (34,703) കൂടുതലാണിത്. കഴിഞ്ഞ ദിവസം 930 പേർ രോഗം ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 47,240 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ കോവിഡ് ബാധിതർ 3,06,63,665ഉം ആകെ മരണം 4,04,211ഉം ആയി. നിലവിൽ ചികിത്സയിലുള്ളവർ 4,59,920. ഇതുവരെ രോഗമുക്തരായവർ 2,97,99,534. രോഗമുക്തിനിരക്ക് 97.18 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 2.39 ശതമാനവുമാണ്. രാജ്യത്താകെ 36.13 കോടി വാക്സീനുകൾ നൽകി.