kasaragod
Local News
"കണ്ണീരൊപ്പാം കൈകോർക്കാം "പദ്ധതിയുടെ 2021 വർഷത്തെ വിതരണോൽഘാടനം നടത്തി
ഉദുമ നാലാംവാതുക്കൽ
NASC GCC യും മുസ്ലിംലീഗ് നാലാംവാതുക്കൽ ശാഖയും സംയുക്തമായി എല്ലാ വർഷവും നടപ്പാക്കുന്ന കണ്ണീരൊപ്പാൻ കൈകോർക്കാം എന്ന കാരുണ്യ സഹായ പദ്ധതിയുടെ ഈ വർഷത്തെ വിതരണ ഉദ്ഘാടനം മുൻ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദലി നിർവഹിച്ചു .
വിവിധ കാരുണ്യ പദ്ധതികളിലായി
NASC GCC കമ്മിറ്റിയുടെ മെഡിക്കൽ കാർഡ് വിതരണവും ഭവന നിർമ്മാണ സഹായവും അതോടൊപ്പം കോവിഡ് രോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം സഹായം ചെയ്തു.
KMCC അബുദാബി ഉദുമ പഞ്ചായത്ത് കമ്മിറ്റി വൃക്ക രോഗികൾക്കുള്ള സഹായവും നൽകി. ചടങ്ങിൽ ഉദുമ നാലാംവാതുക്കൽ നിന്ന് ഖുർആൻ ഹാഫിളായ മുഹമ്മദ് കമറുദ്ദീന് ഉപഹാരവും നൽകി.
ചടങ്ങിൽ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, മുസ്ലിംലീഗ് നേതാക്കന്മാരായ ഖാദർ മുല്ലച്ചേരി, കരീം നാലാംവാതുക്കൽ, ബഷീർ പാക്യാര, അന്തു കറാമ. NASC ഉദുമ ഭാരവാഹികളായ യാസർ നാലാംവാതുക്കൽ അഷറഫ് മൊട്ടയിൽ, ജെസ്സി കണ്ണംകുളം, ഹാരിസ് (ജർമൻ ), മുല്ലച്ചേരി KMCC അബുദാബി നേതാക്കളായ ആബിദ് നാലാംവാതുക്കൽ, റൗഫ് ഉദുമ എന്നിവർ സംബന്ധിച്ചു.