Headlines
Loading...
സ്വർണവില കൂടുന്നു: ഇന്ന് പവന് 200 രൂപ കൂടി

സ്വർണവില കൂടുന്നു: ഇന്ന് പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ മൂന്നാഴ്ചത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വില. ഡോളർ നേരിയതോതിൽ ദുർബലമായതാണ് വിപണിയിൽ പ്രതിഫലിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.15ശതമാനം വർധിച്ച് 47,800 രൂപയുമായി. അഞ്ചുദിവസത്തിനിടെ 1,500 രൂപയുടെ വർധനവാണുണ്ടായത്.