national
14 വയസുള്ള പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രി ബീച്ചില്‍ പോയത്; വിവാദപരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി
പനാജി: ഗോവയിൽ 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ പരാമർശം വിവാദമാവുന്നു. നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്. ഗോവയിലെ നിയമസംവിധാനം തകർന്നുവെന്ന ആരോപണമുയർത്തി പ്രതിപക്ഷം സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, രക്ഷിതാക്കൾ പറഞ്ഞത് കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന് നൽകാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹേട്ടലി, രാജേഷ് മാനേ, ഗജാനന്ദ് ചിൻചാകർ, നിതിൻ യബ്ബാൾ എന്നിവർ അറസ്റ്റിലായിരുന്നു.