Headlines
Loading...
ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രിയിൽ നിന്ന് മലിനജലം ഒഴുകുന്നു; പരിസരവാസികൾ ആശങ്കയിൽപരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ്

ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രിയിൽ നിന്ന് മലിനജലം ഒഴുകുന്നു; പരിസരവാസികൾ ആശങ്കയിൽപരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ്

ചട്ടഞ്ചാൽ: ഏറെ പ്രതീക്ഷയോടെ സ്ഥപിതമായ ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രിയിൽ നിന്നുള്ള മലിന ജലം ടാങ്ക് പൊട്ടിയൊഴുകുകയാണ്. പരിസര പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികൾ പകർച്ചവ്യാതി രോഗമുണ്ടാകുമെന്നുള്ള ഭീതിയോടുകൂടിയാണ് ഇവിടെ ജീവിക്കുന്നത്.ആശുപത്രി സ്ഥപിച്ചു എന്നല്ലാതെ നിയന്ത്രിക്കാനുള്ള എച്ച് എം സി പോലുമില്ല.മലിന ജലം ഒഴുകുന്നതിന് ശാശ്വത പരിഹാരമില്ലെങ്കിൽ പരിസരവാസികളെ അണിനിരത്തി ശകതമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

യൂത്ത് ലീഗ് നേതാക്കൾ സംഭവ സ്ഥലം സന്ദർഷിക്കുകയും ആശുപത്രി സുപ്രണ്ടുമായി ചർച്ച നടത്തുകയും ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ടി ഡി കബീർ തെക്കിൽ, ജില്ല ട്രഷറർ എം ബി ഷാനവാസ്,ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,സെക്രട്ടറിമാരായ ആഷിഖ് റഹ്മാൻ, ബികെ മുഹമ്മദ്ഷാ,ചെമനാട് പഞ്ചായത് പ്രസിഡണ്ട് അബുബക്കർ കടാങ്കോട്, പി എച്ച് ഹാരിസ് തൊട്ടി എന്നിവർ സംബന്ധിച്ചു.