kerala
തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി; ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്ന് കത്ത്
തിരുവനന്തപുരം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നും കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന കത്തിലുണ്ട്.