Headlines
Loading...
കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിയെ ക്യാംപസിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിയെ ക്യാംപസിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപമാണ് വൈകുന്നേരം മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. മരണകാരണം വ്യക്തമല്ല. നിലവിലെ കോളേജ് യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ് മരിച്ച ശരത്