Headlines
Loading...
സംസ്ഥാനത്ത് വാക്സീന്‍ ഉല്‍പാദനകേന്ദ്രം തുടങ്ങും; തീരുമാനിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് വാക്സീന്‍ ഉല്‍പാദനകേന്ദ്രം തുടങ്ങും; തീരുമാനിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് വാക്്സീന്‍ ഉത്പാദന യൂണിറ്റ് തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാവും ഉത്പാദന കേന്ദ്രം തുടങ്ങുക. ഡോ. എസ്.ചിത്ര , ഐ.എ.എസ്സിനെ പ്രോജക്ട്  ഡയറക്ടറായി നിമയമിച്ചു. ഡോ.ബി.ഇക്ബാല്‍, ഹൈദ്രബാദിലെ ഡോ.റെഡ്ഡീസ് ലാബിന്‍റെ പ്രതിനിധി ഡോ. വിജയകുമാര്‍ എന്നിവരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന  വര്‍ക്കിംങ് ഗ്രൂപ്പ് രൂപീകരിക്കും. രാജ്യത്തെ പ്രമുഖവാക്സീന്‍ ഉത്പാദകരുമായി സംസാരിക്കാനും എത്രയും പെട്ടെന്ന് വാക്സീന്‍ ഉത്പാദനം ആരംഭിക്കാനും മന്ത്രിസഭ നിര്‍ദേശം നല്‍കി. സെമിഹൈസ്്പീഡ് റയില്‍വെക്കുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികള്‍തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി കിഫ്ബിയില്‍നിന്ന് 2100 കോടി വായ്പ എടുക്കാനും ഭരണാനുമതിയായി. റീബില്‍ഡ് കേരളയിലെ വിവിധ പദ്ധതികള്‍ക്കും അനുവാദം നല്‍കി. ചേര്‍ത്തലയിലെ സെപ്റ്റേജ് പദ്ധതി, കുട്ടനാട്ടിലെ വൈദ്യുതി ലൈനുകളുടെ നവീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടും.