kerala
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സഹോദരനും ഭാര്യയും പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഭിന്നശേഷിയുള്ള യുവതിയെ സഹോദരനും ഭാര്യയും ചേര്‍ന്ന് ശാരീരകമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചിറക്കല്‍കാവിനുസമീപം താമസിക്കുന്ന ശ്രീരാഗ്, ഭാര്യ അശ്വതി എന്നിവര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെ വീട്ടില്‍ പൂട്ടിയിട്ടതായും അടിച്ചുപരുക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി. യുവതിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയല്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുമാസം മുമ്പ് യുവതിയെ പിതാവും ഏതാനും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. രണ്ടുദിവസങ്ങളായി യുവതിയെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ആര്‍ആര്‍ടി പ്രവര്‍ത്തകരും അയല്‍ക്കാരും അന്വേഷിച്ച് ചെന്നപ്പോള്‍ അവള്‍ ബാത്തുറൂമിലാണെന്ന് പറഞ്ഞു വീട്ടുകാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.