Headlines
Loading...
വണ്ണം കൂടുതലാണെന്ന കളിയാക്കലുകള്‍ അതിര് വിട്ടതോടെ അനൂപിന്റെ ഇഷ നേരിട്ടെത്തി; സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് താരം

വണ്ണം കൂടുതലാണെന്ന കളിയാക്കലുകള്‍ അതിര് വിട്ടതോടെ അനൂപിന്റെ ഇഷ നേരിട്ടെത്തി; സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് താരം

നടിമാരടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള ബോഡി ഷെയിമിങ് വര്‍ദ്ധിച്ച് വരികയാണ്. നിറത്തിന്റെയും ശരീരവണ്ണത്തിന്റെയും പേരില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയുള്ള കമന്റുകള്‍ പലരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. ഐശ്വര്യയ്ക്കാണ് സമാനമായ അനുഭവം ഉണ്ടായത്. ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ അനൂപ് കൃഷ്ണന്റെ ഭാവി വധുവാണ് ഐശ്വര്യ.

ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയും അനൂപും തമ്മിലുള്ള വിവാഹനിശ്ചയം ജൂണ്‍ 23 നാണ് നടത്തിയത്. മുന്‍പ് ബിഗ് ബോസില്‍ നിന്നും ഇഷയെ കുറിച്ച് അനൂപ് പറഞ്ഞിട്ടുണ്ടെങ്കിലും ഫോട്ടോ പുറത്ത് വിട്ടിരുന്നില്ല. നിശ്ചയ ചടങ്ങില്‍ നിന്നും ഇഷയെ കണ്ടവര്‍ വണ്ണം കൂടുതലുള്ളതിന്റെ പേരില്‍ കളിയാക്കാന്‍ തുടങ്ങി. അനൂപിന് ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു, മുന്‍പ് കണ്ട പെണ്‍കുട്ടി തന്നെയാണോ ഇതൊക്കെ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

പ്രിയതമയെ വിമര്‍ശിച്ചവര്‍ക്കെല്ലാം തക്കതായ മറുപടിയുമായി അനൂപും എത്തിയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ഐശ്വര്യയെ ഇഷ്ടപ്പെട്ടു. അവര്‍ക്കും അതില്‍ പ്രശ്‌നമില്ല. ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണ് മറ്റുള്ളവര്‍ക്കെന്നും ലൈവിലെത്തി അനൂപ് വെളിപ്പെടുത്തിയിരുന്നു. തന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് അടുത്ത വര്‍ഷം ഐശ്വര്യയുമായിട്ടുള്ള വിവാഹം ഉണ്ടാവുമെന്നും താരം വ്യക്തമാക്കി. ഒുവില്‍ തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയുമായി അനൂപിന്റെ ഇഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലാത്തത് കൊണ്ട് മോശം കമന്റുകള്‍ ഐശ്വര്യയെ ബാധിച്ചിരുന്നു. 'സൗന്ദര്യം തോന്നുക എന്നത് കാണാന്‍ എങ്ങനെ ഇരിക്കുന്നു എന്ന കാഴ്ചപാടില്‍ അല്ല' എന്ന എമ്മാ വാട്‌സന്റെ വാക്കുകളാണ് വിമര്‍ശകര്‍ക്കുള്ള ഐശ്വര്യയുടെ മറുപടി. ഇതിനൊപ്പം അനൂപിനൊപ്പമുള്ള പ്രിയനിമിഷവും താരം പങ്കുവെച്ചിട്ടുണ്ട്.