Headlines
Loading...
അതീവ ജാഗ്രത; കേരളത്തില്‍ മൂന്ന് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

അതീവ ജാഗ്രത; കേരളത്തില്‍ മൂന്ന് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

പത്തനംതിട്ട: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കേരളത്തിലും . പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ നാല് വയസ്സുകാരനിലാണ് ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്താനും കടപ്ര പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു.

കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍ – ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്

പാലക്കാട് രണ്ട് പേര്‍ക്കും ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്