kerala
‘കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുതന്നെ’;ക്രൈം ബ്രാഞ്ച് സുന്ദരയുടെ മൊഴി രേഖപ്പെടുത്തി
മഞ്ചേശ്വരം: പത്രിക പിന്‍വലിക്കാന്‍ ബിജെപി പണം നല്‍കിയ ആരോപണത്തില്‍ ഉറച്ച് കെ. സുന്ദര. മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും പണം നല്‍കിയെന്ന മൊഴി ക്രൈം ബ്രാഞ്ചിനോടും ആവര്‍ത്തിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ുന്ദരയുടെ ഷേണിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ഇന്നലെ പരാതിക്കാരനായ വി.വി രമേശിന്റെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം കുറ്റം തെളിഞ്ഞാല്‍ കെ. സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി തന്നെയില്ലാതാവും. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയമേറ്റുവാങ്ങിയെങ്കിലും ബിജെപിയുടെ കേരളത്തിലെ മുഖമായിട്ടാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ തീപ്പൊരി നേതാവെന്ന നിലയില്‍ സമീപ ഭാവിയില്‍ കെ. സുരേന്ദ്രനാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം. സുരേന്ദ്രന്‍ നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ നേമത്തെ സിറ്റിംഗ് സീറ്റുപോലും നഷ്ടമായ ആഘാതത്തില്‍ നിന്ന് പാര്‍ട്ടി പുതിയ വിവാദത്തിലേക്ക് കടക്കുകയാണ്.
പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയത് തെളിഞ്ഞാല്‍ ആജീവനാന്ത വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. സുരേന്ദ്രന്റെ രാഷ്ട്രീയ സല്‍പ്പേരിനേറ്റ കളങ്കമാവും അതിലേറെ പ്രത്യാഘാതമുണ്ടാക്കുക. പാര്‍ട്ടിയിലെ ഉള്‍പോര് ശക്തമായാല്‍ നേതൃസ്ഥാനവും നഷ്ടമാവും.