Headlines
Loading...
മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടൻ....

മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടൻ....

മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കോടിക്കണക്കിന് ആളുകളാണ് ഓരോ താരങ്ങളെയും ഫോളോ ചെയ്യുന്നതും. മലയാളത്തിൽ ദുൽഖർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. ടോവിനോ പൃഥ്വിരാജ് എന്നിവരും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പുറകിലല്ല. എന്നാൽ ഇവരെല്ലാം തിരിച്ചു ഫോളോ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.

മോഹൻലാൽ ഫോളോ ചെയ്യുന്ന ആളുകളുടെ ഒരു സ്ക്രീൻഷോട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 3.5 മില്യൺ ഫോളോവേഴ്‌സുള്ള മോഹൻലാൽ ഫോളോ ചെയ്യുന്നത് ആകെ 22 പേരെയാണ്. അതിൽ തന്നെ മലയാളത്തിൽ നിന്നുള്ള ആളുകൾ വളരെ കുറവാണ്. മലയാളത്തിൽ നിന്നുള്ള ഒരു നടൻ മാത്രമാണ് അതിലുള്ളതെന്നതും ശ്രദ്ധേയമാണ്.

മോഹൻലാൽ ഫോളോ ചെയ്യുന്ന ആ ഏക നടൻ എന്നാൽ മമ്മൂട്ടിയോ ദുൽഖറോ ഒന്നുമല്ല. അത് പൃഥ്വിരാജാണ്. അതല്ലാതെ മോഹൻലാൽ മലയാളത്തിൽ നിന്നും ഫോളോ ചെയ്യുന്ന നടൻ പ്രണവ് മോഹൻലാൽ മാത്രമാണ്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും മോഹൻലാൽ ഫോളോ ചെയ്യുന്നത് സംവിധായകൻ പ്രിയദർശനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയുമാണ്.