Headlines
Loading...
ഐഎസ്ആർഒ ചാരക്കേസ് : സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്ത്

ഐഎസ്ആർഒ ചാരക്കേസ് : സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്ത്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നിവയാണ് കുറ്റങ്ങൾ.