Headlines
Loading...
സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ തീരുമാനം; വിൽപ്പന ബിയറും വൈനും മാത്രം

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ തീരുമാനം; വിൽപ്പന ബിയറും വൈനും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ബിയറും വൈനും മാത്രം വിൽക്കുന്നതിന് വേണ്ടിയാണ് ബാറുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്റ്റോക്കിരിക്കുന്ന ബിയറുകൾ കേടുവരും എന്നതിനാലാണ് ബാറുകൾ തുറക്കുന്നത്. അതേസമയം ബാറുകളിൽ മദ്യം വിൽപ്പന ഉണ്ടാകില്ല.
മദ്യത്തിന്റെ വില കൂട്ടിയതിനാലാണ് ബാറുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ബിവറേജസ് കോർപ്പറേഷൻ അധിക തുക ഈടാക്കുമെന്ന് ഉത്തരവിറക്കിയതോടെയാണ് ബാറുടമകൾ സമരത്തിലേക്ക് നീങ്ങിയത്. സർക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല.