Headlines
Loading...
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിനേഷൻ; ഉദുമയിൽ എത്തിയത് 920 പേർ ; അനാസ്ഥ അധികൃതരുടെ ഭാഗത്ത്

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിനേഷൻ; ഉദുമയിൽ എത്തിയത് 920 പേർ ; അനാസ്ഥ അധികൃതരുടെ ഭാഗത്ത്

ഉദുമ: ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ എത്തിയത് 920 പേർ. കാസർഗോഡ് ജില്ലയുടെ പല ഭാഗത്തു നിന്നും എത്തിയ 920 പേർക്ക് ഇന്ന് ഉദുമയിൽ കൊവിഡ് വാക്സിനേഷൻ പക്ഷേ  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലത്ത് വാക്സിനേഷൻ നടത്തുന്നത്.

വാക്സിനേഷൻ സ്ലോട്ട് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥയുടെ പിഴവ് മറ്റൊരു കേന്ദ്രത്തിലേക്ക് അയക്കേണ്ട വാക്സിനുകൾ കൾ പുതുമയിൽ എത്തിയതാണ് നാനൂറോളം ആളുകൾ വരേണ്ട ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ 920 ഓളം പേർ എത്തിയത് എന്നാണ് ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ലൈവ് ടുഡേ മലയാളത്തോട് വ്യക്തമാക്കിയത്.

എന്നിരുന്നാലും 920 ഓളം ആളുകൾ വരുമ്പോൾ അതിന് ആവശ്യമായ ഒരു തരത്തിലുള്ള സജ്ജീകരണങ്ങളും ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെയും പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 

ഉദുമ മാർക്കറ്റ് മുതൽ ഉദുമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള റോഡുകൾ മണിക്കൂറുകളോളം വാഹന കുരുക്ക് അനുഭവപ്പെട്ടത്. റോഡിലോ കുടുംബാരോഗ്യ കേന്ദ്രത്തിലോ പോലീസ് ഉദ്യോഗസ്ഥർ  ഉണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരും വൈറ്റ് ഗാർഡ് അംഗങ്ങളും കൂടിയാണ് വാഹന കുരുക്ക് നിയന്ത്രിച്ചത്