Tamil Nadu
സേലത്ത് 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു കൊന്നു; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. സേലം സ്വദേശി മുരുകേശനെയാണ് പൊലീസ് ഒരു മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായ പരുക്കേറ്റ മുരുകേശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സേലം ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്. തല്ലരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ പൊലീസുകാരനെ മുരുകേശനെ തുടര്‍ന്നും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.