Headlines
Loading...
2,800 രൂപ ബില്ലിനുള്ള ടിപ്പ് 11.8 ലക്ഷം രൂപ! അമ്പരന്ന് സോഷ്യൽ മീഡിയ

2,800 രൂപ ബില്ലിനുള്ള ടിപ്പ് 11.8 ലക്ഷം രൂപ! അമ്പരന്ന് സോഷ്യൽ മീഡിയ

കൊവിഡ് കാലത്ത് ബാറിൽ കരുണകാട്ടി ഒരു ഉദാരമതി. 2800 രൂപയുടെ ഭക്ഷണ ബില്ലിന് 12 ലക്ഷം രൂപയാണ് ഒരാൾ ടിപ്പായി നൽകിയത്. യുഎസിലാണ് സംഭവം. ന്യൂ ഹാംഷെയറിലെ സ്റ്റംബിൾ ഇൻ ബാർ ആൻഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്.

38 ഡോളറിൻെറ ഭക്ഷണമായിരുന്നു അജ്ഞാതൻ കഴിച്ചത്. ടിപ്പ് നൽകിയത് 16,000 ഡോളറും. ബാറിൽ വന്ന് ഒരു ബിയറും രണ്ട് ചില്ലി ചീസ് ഡോഗും ഓർഡർ ചെയ്ത മാന്യൻ, തുടർന്ന് പിക്കിൾ ചിപ്സും ടെക്വിലയും ഓർഡർ ചെയ്തു.

ഏകദേശം 3. 30-ഓടെ വെയിട്രസിനോട്അദ്ദേഹം ബിൽ ആവശ്യപ്പെടുകയായിരുന്നു. ബിൽ നൽകിയിട്ട് തുക മുഴുവൻ ഒരിടത്ത് ചെലവഴിക്കരുതെന്നായിരുന്നു മറുപടി. നിമിഷ നേരം കൊണ്ടാണ് 12 ലക്ഷം രൂപ അവര്‍ക്ക് ലഭിക്കുന്നത്. ഞെട്ടൽ മാറാതെ ബാര്‍ ഉടമയും.

പേരു വെളിപ്പെടുത്താതെയാണ് അജ്ഞാതൻ ടിപ്പ് നൽകിയത്. ബാര്‍ ഉടമ മൈക്ക് സറെല്ല ഫേസ്ബുക്കിൽ ബില്ലിൻെറ ചിത്രം പങ്കു വെച്ചു.നന്ദി പറയാനും മറന്നില്ല,