kerala
അഭിഭാഷകന് കൊവിഡ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16 ലേക്ക് മാറ്റി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹർജി പരിഗണിച്ച കര്‍ണാടക ഹൈകോടതി ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹർജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റിയത്
കേസില്‍ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ ഹർജി ജൂണ്‍ 14ലേക്ക് മാറ്റിവെക്കണമെന്ന് ജൂണ്‍ രണ്ടിന് കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.