പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണ നല്‍കും.
ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് കണക്ക് നോക്കുമ്പോള്‍ യുഡിഎഫ് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ വലിയ സ്വാധീനം ചെലുത്തി.