Headlines
Loading...
'മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മ ആയിരുന്നു', ഒന്ന് പോയി തരാമോ ; സംഘപരിവാറിനെ ട്രോളി റിമ കല്ലിങ്കല്‍

'മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മ ആയിരുന്നു', ഒന്ന് പോയി തരാമോ ; സംഘപരിവാറിനെ ട്രോളി റിമ കല്ലിങ്കല്‍

കൊച്ചി: പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്ക് ഇടം ലഭിക്കാത്തിന് പിന്നാലെ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍.

അതിനിടയില്‍ ചിലര്‍’ മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു .. ‘എന്ന് പറയുന്ന ഒരു മീം പങ്കുവെച്ചുകൊണ്ടായിരുന്നു ഒന്നു പോയി തരുമോ എന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചത്.

ടീച്ചറെ പുറത്താക്കിയത് ശരിയായില്ലെന്നും മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. ടീച്ചറെ മനപൂര്‍വം ഒഴിവാക്കിയതാണെന്നും പിണറായി വിജയന്റെ ആധിപത്യമാണ് ഇനി തുടരാന്‍ പോകുന്നതെന്നുമായിരുന്നു ചില പ്രൊഫൈലുകള്‍ പറഞ്ഞുവെച്ചത്. ശൈലജ ടീച്ചറെ ഒഴിവാക്കുകയാണെങ്കില്‍ പിണറായിയും ഒഴിയണമെന്നും ചിലര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി റിമ എത്തിയത്.

എന്നാല്‍ മന്ത്രി എന്ന് പറയുമ്പോള്‍ എല്ലാവരുടേതും കൂടെ ആണെന്നും ടീച്ചറെ രാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നും ആ കൂട്ടത്തില്‍ സംഘികളും കാണുമെന്നും അപ്പോള്‍ അവരും പ്രതികരിക്കുമെന്നും അതിനെന്താണ് പ്രശ്‌നമെന്നുമാണ് ചിലരുടെ ചോദ്യം.