Headlines
Loading...
നീണ്ട അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തി നടി സനുഷ

നീണ്ട അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തി നടി സനുഷ

അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി സനുഷ സന്തോഷ് . ഒരു ചാനൽ പരിപാടിയിൽ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് . സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിൽ മാസം താരം കശ്മീരിൽ ആയിരുന്നു . ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും സനുഷ പറഞ്ഞു . 2016 ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനുഷ അവസാനം അഭിനയിച്ച മലയാളചിത്രം . പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട് . 2019 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം ക്യാമറക്ക് മുന്നിലെത്തിയത് .