Headlines
Loading...
മസിൽ കാട്ടി റിമി ടോമി! 

മസിൽ കാട്ടി റിമി ടോമി! 

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയും, ഒക്കെയാണ് റിമി ടോമി. സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന റിമി ടോമിയുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിലായി റിമി പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

'ചേട്ടന്മാരേ... അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്'; എന്ന ക്യാപ്ഷ്യനോടെ റിമി പങ്കിട്ട 'മസില്' ചിത്രമാണ് വൈറലായി മാറിയത്
കൈ ഉയര്‍ത്തിപ്പിടിച്ച്‌ മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും കുറിപ്പിലൂടെ റിമി പറയുന്നുണ്ട്. ചിത്രം വൈറലായതോടെ 'മസില്‍ ടോമി' എന്ന കമന്‍റുമായി സംവിധായകൻ ഒമർ ലുലുവും രംഗത്ത് എത്തി. നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ ചിത്രത്തിന് കമന്റ് നൽകുന്നത്. മിക്ക അഭിപ്രായങ്ങൾക്കും റിമി മറുപടിയും നാല്കുന്നുണ്ട്.