Headlines
Loading...
രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു

രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു

രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും ഡീസൽ വില 87.42 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94.32, 89.18 എന്നിങ്ങനെയാണ് വില. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്.