kerala
അടിയന്തര യാത്രയ്ക്ക് പൊലീസ് പാസ് നിർബന്ധം, പാസില്ലെങ്കിൽ കേസ്
അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകൽ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ.
പാസ് ലഭിക്കാൻ
പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുക
'പാസ് ' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ നൽകണം
അവശ്യ വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും അപേക്ഷിക്കാം.. ഇവർക്കുവേണ്ടി തൊഴിൽദായകർക്കും അപേക്ഷിക്കാം.
വീട്ട് ജോലിക്ക് പോകുന്നവർ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നൽകാം.
വെബ്‌സൈറ്റിൽ നിന്നു പാസ് ഡൗൺലോഡ് ചെയ്യാം.
പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതണം.
◽വാക്സിനേഷൻവാക്സിനേഷനു പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.
◽നിർമ്മാണമേഖലകൂടുതൽ തൊഴിലാളികൾ ആവശ്യമായ നിർമ്മാണമേഖലകളിൽ പണി നിറുത്തി വച്ചു.വീട് പണിയടക്കം വളരെ കുറച്ച് ജോലിക്കാർ മാത്രമുള്ള നിർമ്മാണങ്ങൾ പാസ് എടുത്ത് തുടരാം.