പാർട്ടി തീരുമാനം അന്തിമം; ശൈലജയ്‌ക്കായുളള സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വിജയരാഘവൻ
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരിഗണിച്ചായിരുന്നു പാർട്ടിയുടെ തീരുമാനം. അതാണ് ജനങ്ങൾക്ക് മുമ്പിലുള്ളത്. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും വിജയരാഘവൻ വ്യക്തമാക്കി.