Headlines
Loading...
കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ കീഴടങ്ങി

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ കീഴടങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതായും പോലീസ് അറിയിച്ചു.

തെക്കൻ കശ്മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. അൽ ബദർ തീവ്രവാദ സംഘടനയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നാല് തീവ്രവാദികളുടെ സാന്നിധ്യമാണ് മേഖലയിൽ കണ്ടെത്തിയത്.

സുരക്ഷാ സേന പരമാവധി സംയമനം പാലിക്കുകയും കീഴടങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ച തീവ്രവാദികൾ വെടിവയ്പ്പ് ആരംഭിക്കുകയും സൈനികർക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.

തുടർന്ന്, സുരക്ഷാ സൈനികർ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് തീവ്രവാദികളിൽ ഒരാൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങുകയും മറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. കീഴടങ്ങിയ തീവ്രവാദി താരിഫ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.