Headlines
Loading...
ഇടുക്കി ചെമ്മണ്ണാറില്‍ വന്‍ മലയിടിച്ചില്‍.: നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

ഇടുക്കി ചെമ്മണ്ണാറില്‍ വന്‍ മലയിടിച്ചില്‍.: നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

ഇടുക്കി : ഇടുക്കി ചെമ്മണ്ണാറില്‍ വന്‍ മലയിടിച്ചില്‍. പ്രതാപമേട് മലയുടെ 500 അടി ഉയരത്തില്‍ നിന്നുമാണ് കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് വീണത്. സംഭവത്തിൽ 4 ഏക്കറിലധികം വരുന്ന കൃഷിയിടം പൂര്‍ണമായി നശിച്ചു. രണ്ടു വര്‍ഷം മുമ്ബും സമാനമായ രീതിയില്‍ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു . മലമുകളില്‍ നിന്നും പാറ അടര്‍ന്നുവീണ് കുടിവെള്ള പദ്ധതി തകര്‍ന്നിരുന്നു. ഇനിയും പാറകള്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍ വലിയ ഭീതിയോടെയാണ് മലയടിവാരത്തുള്ള നിരവധി കുടുംബങ്ങള്‍ കഴിഞ്ഞു കൂടുന്നത്.