
national
കൊവിഡിന്റെ രണ്ടാം വരവ്; രാജ്യത്ത് ഒരു മാസത്തിനിടെ 70 ലക്ഷം പേർക്ക് ജോലി നഷ്ടമായി
ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം രാജ്യത്തെ ആരോഗ്യ മേഖലയെ മാത്രമല്ല തകർത്തതെന്ന് റിപ്പോർട്ടുകൾ. തൊഴിൽ മേഖലയിലും ഗുരുതരമായ തകർച്ചയാണ് അതിവേഗം പടരുന്ന കൊവിഡ് രണ്ടാംഘട്ട വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് ഏതാണ്ട് എട്ട് ശതമാനം വരെ ഉയർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 70 ലക്ഷം പേർക്കെങ്കിലും ജോലി നഷ്ടമായതായി പഠന റിപ്പോർട്ടുകൾ പറയുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്.