Headlines
Loading...
കേരളത്തിൽ മൺസൂൺ മെയ് 31 നാളെ മുതൽ; അഞ്ചു ജില്ലകളിൽ യെല്ലോ അലോട്ട്

കേരളത്തിൽ മൺസൂൺ മെയ് 31 നാളെ മുതൽ; അഞ്ചു ജില്ലകളിൽ യെല്ലോ അലോട്ട്

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ നേരത്തെ എത്തും. തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 31ന് കേരള തീരത്തെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ മാലദ്വീപ്-കന്യാകുമാരി പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്ക് ഇന്ന് മുന്നേറിയതായി ഐഎംഡി അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ, കിഴക്കൻ-മധ്യ പ്രദേശങ്ങളിലേക്കും മൺസൂൺ നീങ്ങുന്നുണ്ട്.

ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം  ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ടാം തീയതി വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്നലെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നു