Headlines
Loading...
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; വിദ്യാർത്ഥികൾ ജാഗ്രത കൈവിടരുത്

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; വിദ്യാർത്ഥികൾ ജാഗ്രത കൈവിടരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. അവസാന ദിവസമായതിനാൽ വിദ്യാർഥികൾ ഒത്തുകൂടി സന്തോഷ പ്രകടനം അടക്കമുള്ളവ ഒഴിവാക്കി ഇവിടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകണമെന്ന് ലൈവ് ടുഡേ മലയാളം ചീഫ് എഡിറ്റർ.

തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്.

മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിവച്ചത്. മൂല്യനിർണ്ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ അന്തിമതീരുമാനമായിട്ടില്ല.

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂല്യനിർണ്ണയം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ലൈവ് ടുഡേ മലയാളം ഓൺലൈൻ  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain  #IndiaFightsCorona