Headlines
Loading...
ഗുരുവായൂരിൽ വിഷുക്കണി ദർശനം; ആയിരക്കണക്കിന് ഭക്തർ എത്തി

ഗുരുവായൂരിൽ വിഷുക്കണി ദർശനം; ആയിരക്കണക്കിന് ഭക്തർ എത്തി

വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തർക്ക് വിഷുക്കണി ദർശനം ദേവസ്വം ഒരുക്കിയത്. രാത്രി 10 മണിയോടെ തന്നെ ഭക്തർക്യൂവിൽ സ്ഥലം പിടിച്ചിരുന്നു. പുലർച്ചെ 2.15 ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ചു. തൃക്കൈയ്യിൽ വിഷു കൈനീട്ടവും സമർപ്പിച്ചു. പിന്നീട്  2.30ന് ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ വിഷുക്കണി ദർശനത്തിനായി പ്രവേശിപ്പിച്ചു. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ പുറത്തു നിന്നാണ് ഭക്തർക്ക് തൊഴാനും വിഷുക്കണി ദർശിക്കാനും കഴിഞ്ഞത്. 

ഒരു മണിക്കൂർ നേരമായിരുന്നു വിഷുക്കണി ദർശനം. പിന്നീട് തൈലാഭിഷേകവും വാകചാർത്തും കഴിഞ്ഞ് പതിവു ചടങ്ങുകളിലേക്കും കടന്നു. വിഷുക്കണി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് വെർച്ചൽ ക്യൂ വഴി ക്ഷേത്രത്തിലെത്തിയത്