Headlines
Loading...
പാലക്കുന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയിൽ

പാലക്കുന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയിൽ

പാലക്കുന്ന് : ബേക്കൽ പൊലീസ് സ്റ്റേഷനു വിളിപ്പാട് അകലെ കോട്ടിക്കുളത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . സംഭവവുമായി ബന്ധപ്പെട്ട് കർണ്ണാടക സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു . കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലെ കടവരാന്തകളിലും അന്തിയുറങ്ങി പലതരത്തിലുള്ള ജോലികൾ ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത് . ഇന്നു രാവിലെ കോട്ടിക്കുളം പള്ളിക്കു സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത് അടിയും കുഞ്ഞുമേറ്റ് ചോര ഒലിക്കുന്ന നിലയിലായിരുന്നു മൃതദേഹം വിവരമറിഞ്ഞ് ബേക്കൽ - പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു . കടയുടെ പിൻഭാഗത്തെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നു ഒരാളെ വലിച്ചിഴച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത് ,