Headlines
Loading...
സേവനസന്നദ്ധനായ നേതാവെന്ന് രാഹുൽ: അനുശോചിച്ച് മുഖ്യമന്ത്രിയും

സേവനസന്നദ്ധനായ നേതാവെന്ന് രാഹുൽ: അനുശോചിച്ച് മുഖ്യമന്ത്രിയും

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ.സത്യസന്ധനും കഠിനാധ്വാനിയുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പ്രകാശെന്ന് രാഹുൽ. ഏത് സമയത്തും സേവനസന്നദ്ധനായിരുന്ന നേതാവിനെയാണ് നഷ്ടമായതെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ആത്മാര്‍ത്ഥതയും, സത്യസന്ധതയും ഉള്ള നേതാവായിരുന്നു വി.വി.പ്രകാശെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാത്രമല്ല മലബാറിലൊട്ടാകെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നേതാവായിരുന്നു പ്രകാശെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു വി.വി.പ്രകാശിന്റേതെന്ന് കെ.സി.വേണുഗോപാല്‍ അനുസ്മരിച്ചു. നാലുപതിറ്റാണ്ടായി ആത്മബന്ധമുണ്ടായിരുന്ന സഹപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും വേണുഗോപാല്‍ പറഞ്ഞു.