Headlines
Loading...
മലപ്പുറത്ത് യുവാവ് മരിച്ചത് വാഹനം ഇടിച്ച്; വാനും ഡ്രൈവറും കസ്റ്റഡിയിൽ

മലപ്പുറത്ത് യുവാവ് മരിച്ചത് വാഹനം ഇടിച്ച്; വാനും ഡ്രൈവറും കസ്റ്റഡിയിൽ

മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയായിരുന്നു അമൽ എന്ന യുവാവ് മരിച്ചത്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. യുവാവിനെ ഇടിച്ച ഗുഡ്‌സ് വാനും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായി.

സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയാണ് പൊലീസ് കസ്റ്റഡിയിലായത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ആന്റോയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.