Headlines
Loading...
‘സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം, മികച്ച ചികിത്സ ലഭ്യമാക്കണം’: യുപി മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

‘സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം, മികച്ച ചികിത്സ ലഭ്യമാക്കണം’: യുപി മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: യുഎപിഎ നിയമപ്രകാരം തടവിലാക്കിയിട്ടുള്ള പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മഥുരയിലെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള കാപ്പനെ ഉടൻ ആധുനിക ജീവൻരക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.


കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്നതിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ട് കിടത്തിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.
യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.