
kerala
വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടം; നിയന്ത്രണം കടുപ്പിക്കും: മുഖ്യമന്ത്രി
സംസ്ഥാനം വലിയ തോതിലുള്ള കോവിഡ് വ്യാപനത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണില്ലെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഒാരോ നാലുമണിക്കൂറിലും സംസ്ഥാനത്തെ ആശുപത്രി സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും. ഒരുകോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. സൗജന്യമായാണ് വാക്സീന്‍ നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനും മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം വാക്സീന്‍ചലഞ്ചിന് നല്‍കാനും തീരുമാനമെടുത്തു.
ഒാരോദിവസവും കോവിഡ് രേഗബാധിതരുടെ എണ്ണം ഉയരുന്ന അതിതീവ്ര വ്യാപനത്തിന്‍റെ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിള്‍ സ്വീകരിക്കും. എന്നാല്‍ സംസ്ഥാനം അടച്ചിട്ടുകൊണ്ടുള്ള ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിലുണ്ടായ വിഷമകരമായ സ്ഥിതി ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രി സൗകര്യങ്ങളും മെഡിക്കല്‍ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും.

എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70 ലക്ഷം ഡോസ് കോവീഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സീനുമാണ് വാങ്ങുക. വാക്സീനുള്ള പണം എവിടെ നിന്നുവരുമെന്നുള്ള പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മറുപടി ഇങ്ങനെ. വാക്സീന്‍ വാങ്ങാന്‍ ആവശ്യമുള്ളപ്പോള്‍ പണം വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലായതിനാല്‍സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.