national
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്; 2700 ലേറെ മരണം
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്നരലക്ഷത്തിനടുത്ത്. രണ്ടായിരത്തി എഴുന്നൂറിലേറേ മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം തുടരുകയാണ്. ഓക്സിജന്‍ കുറവായതിനാല്‍ 50 രോഗികളുടെ ജീവന്‍ അപകടത്തിലാണെന്ന് പെന്‍റാമെഡ് ആശുപത്രി മുന്നറിയിപ്പ് നല്‍കി.
റയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അതിനിടെ ഗാസിയാബാദില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന 101 സിലിണ്ടര്‍ ഓക്സിജന്‍ പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റിലായി.