Headlines
Loading...
ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു; 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു; 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

റായ്പുർ: ഛത്തീസ്ഗഢിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ 22 സൈനികർ വീരമൃത്യു വരിച്ചു. ബിജാപുർ എസ്.പി കാമലോചൻ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികർക്ക് പരിക്കേറ്റതായും എസ്.പി പ്രതികരിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച സുക്മ-ബിജാപുർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ മാവോവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടു. ഏറ്റുമുട്ടലിൽ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

എസ്ടിഎഫ്, ഡിആർജി, സിആർപിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോവാദികൾ രണ്ട് ഡസനിലധികം ആയുധങ്ങൾ മോഷ്ടിച്ചതായും സിആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു.