Headlines
Loading...
പിടിവിട്ട് കോവിഡ്; മൂന്നാംദിനവും 2ലക്ഷം കടന്നു: കുതിച്ച് മരണവും

പിടിവിട്ട് കോവിഡ്; മൂന്നാംദിനവും 2ലക്ഷം കടന്നു: കുതിച്ച് മരണവും

രാജ്യത്ത് ഇന്നലെ 2,34,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1341  മരണം  കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മൂന്നുദിവസമായി രണ്ട് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 1,84,372 പേരുടെ കണക്കാണ് പുറത്തുവന്നത്. വ്യാഴാഴ്ച അത് 2,00,739 ആയി. ഇന്നലെ 2,17,353 ആയും ഇന്ന് 2,34,692 ആയും ഉയര്‍ന്നു.

അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സന്യാസിമാരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുംഭമേളയുടെ പ്രധാന ചടങ്ങുകള്‍ നടന്നുകഴിഞ്ഞതായി സന്യാസിമാര്‍ ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.