kerala
തെരഞ്ഞെടുപ്പ് റെയ്ഡ്; വണ്ടൂരിൽ 130 ലിറ്റർ വാഷും ചാരായവും പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ 130 ലിറ്റർ വാഷുമായി വണ്ടൂർ കൂരാട് സ്വദേശി അറസ്റ്റിലായി.
മിച്ചഭൂമി പ്രദേശത്തെ കുത്തന്നൂർ മണി (50) ആണ് കാളികാവ് റെയിഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാളികാവ് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എംഒ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. 1