assembly election 2021
kerala
politics
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് ; സോളാറിൽ തിരിച്ചടിക്കാൻ യു.ഡി.എഫ്.
കൊച്ചി: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം ജനുവരിയിൽ സോളാര്‍ പീഡനകേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. ആറ് കേസുകളാണ് സിബിഐക്ക് വിട്ടത്.
ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2018 ലാണ് സോളാര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. രണ്ട് വര്‍ഷത്തോളം ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്.