Headlines
Loading...
ബിജെപി സി പി എം ബാന്ധവം മതേതര കേരളത്തിന് അപകടമാണ്: പി കെ കുഞ്ഞാലികുട്ടി

ബിജെപി സി പി എം ബാന്ധവം മതേതര കേരളത്തിന് അപകടമാണ്: പി കെ കുഞ്ഞാലികുട്ടി

മേൽപറമ്പ്:അധികാരത്തിന് വേണ്ടി ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ അവിശുദ്ധ കൂട്ട്കെട്ട് മതേതര കേരളത്തിന് അപകടകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.കോൺഗ്രസ് മുക്തഭാരതം എന്ന് ബിജെപി പറയുമ്പോൾ അതിന് പ്രോൽസാഹിപിക്കുന്ന സമീപമനമാണ് സിപിഎം കേരളത്തിൽ സ്വീകരിക്കുന്നത്.ഇങ്ങനെ പോയാൽ ത്രിപുരയിലെ സ്ഥിതിവിശേഷം സിപിഎമ്മനുണ്ടാകുമെന്ന് അദ്ധേഹം മുന്നറിയിപ്പ് നൽകി.ഉദുമ മണ്ടലം യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മേൽപറമ്പിൽ നടന്ന കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു പി കെ കുഞ്ഞാലികുട്ടി.
ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വിദ്യാസാഗർ സ്വാഗതം പറഞ്ഞു.രാജ്മോഹൻ ഉണ്ണിത്താൻ എം പി, സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ,സിടി അഹ്മദലി,സി കെ ശ്രിധരൻ, ടി ഇ അബ്ദുല്ല,എ അബ്ദുൾ റഹിമാൻ,കല്ലട്ര മാഹിൻ ഹാജി,വികെപി ഹമീദലി,സി രാജൻ പെരിയ,മൂസാബി ചെർക്കള,വികെ ബാവ,വിനോദ് കുമാർ പള്ളയിൽ വീട്,ടി ഡി കബീർ തെക്കിൽ,ഹരീഷ് ബി നമ്പ്യാർ,ഹാശിം അരിയിൽ, ഗ്രാമ പഞ്ചായത് പ്രസിഡണ്ട്,സുഫൈജ അബുബക്കർ,പട്ടുവത്തിൽ മൊയ്തീൻ കുട്ടി ഹാജി,സാജിദ് മവ്വൽ, എ എം കടവത്ത്,ഹാജി അബ്ദുല്ല ഹുസൈൻ,അൻവർ ചേരങ്കൈ,എ പി ഉമ്മർ,ഖാദർ കുന്നിൽ, കൃഷ്ണൻ ചട്ടഞ്ചാൽ,അബ്ദുല്ല കുഞ്ഞി കീഴൂർ, ടി ആർ ഹനീഫ്,റഊഫ് ബായിക്കര എന്നിവർ സംബന്ധിച്ചു.