Headlines
Loading...
വിലകൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യും

വിലകൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യും

തിരുവനന്തപുരം: കേരള സർക്കാർ വിലകൊടുത്ത് വാങ്ങിയ വാക്സിൻ മുൻഗണനപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നര ലക്ഷം കോവിഷീൽഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തി. ഇത് ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡ് തല സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വളണ്ടിയർമാർ തുടങ്ങിയ മുൻഗണന ഗ്രൂപ്പിന് ആദ്യം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ വാങ്ങിയ 3,50,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് ഇന്നുച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് കേരളം വാക്സിൻ വാങ്ങിയത്. ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കു മുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും.