Headlines
Loading...
വിശുദ്ധവാരത്തിന് തുടക്കം; ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവര്‍

വിശുദ്ധവാരത്തിന് തുടക്കം; ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവര്‍

വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയായാണ് വിശ്വാസികള്‍ ഓശാന ആചരിക്കുന്നത്. ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് എത്തിയ ക്രിസ്തുദേവനെ നഗരവാസികള്‍ ഒലിവിലകളുമായി സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഓശാനത്തിരുനാള്‍.


ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കും. തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥന കര്‍മങ്ങള്‍ നടന്നു. പട്ടം സെന്റ്് മേരീസ് പള്ളിയിലെ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പെസഹാ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടുന്ന വിശുദ്ധവാര ചടങ്ങുകള്‍ക്കും ഓശാന ഞായറോടെ തുടക്കമാകും.

കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ഫാ. ജിജു പള്ളിപറമ്പില്‍ നേതൃത്വം നല്‍കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍