കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2000 രൂപയുടെ 86 കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.