Headlines
Loading...
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടൊപ്പമാണ് ഇടിമിന്നൽ ജാഗ്രതാ നി‍ര്‍ദേശവും നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തിരുന്നു. എറണാകുളം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്