assembly election 2021
udma
ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ ഉദുമ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി
ഉദുമ: ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍
പെരിയ ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വിഷ്ണുമംഗലം ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം ഉദുമ,പള്ളം,കരിപ്പൊടി,പടിഞ്ഞാര്‍,പാലക്കുന്ന്,ബേവൂരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും സന്ദര്‍ശനം നടത്തി.വിവിധയിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.യു ഡി എഫ് നേതാക്കളായ സാജിദ് മവ്വല്‍,നോയല്‍ ടോം, ഗീത കൃഷ്ണന്‍, കെ ബി എം ഷരീഫ്, കെവിസ് ബാലകൃഷ്ണന്‍, ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, പാറയില്‍ അബൂബക്കര്‍, പ്രഭാകരന്‍ തെക്കേക്കര,ഭക്തവത്സലന്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ഹാരിസ്,നിധിന്‍ രാജ് മാങ്ങാട് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കുറ്റിക്കോല്‍ പഞ്ചായത്തിലെ കുറ്റിക്കോലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയുടെ വാഹനപര്യടനം ആരംഭിക്കും.