kerala
മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്ളൈയിംഗ് സ്ക്വാഡുകള്‍ തുക പിടിച്ചെടുക്കും
കാസര്‍ഗോഡ്: മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമിന്റെ ഫ്ളൈയിംഗ് സ്ക്വാഡുകള്‍ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു.
പണം പിടിച്ചെടുക്കുന്ന നടപടികള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റിക്ക് മുമ്ബില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.