kerala
പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ്(12),റിൻഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്.
പ്രദേശത്ത് കളിക്കാനിറങ്ങിയ കുട്ടികൾ സമീപത്തെ കുളത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അടുത്തള്ളവരെ അറിയിച്ചത്.